മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നനഎ.പി ഉണ്ണികൃഷ്ണന് അന്തരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിയായ ഉണ്ണികൃഷ്ണന് ഏറെ നാളുകളായി രോഗബാധയെ തുടർന്ന്ചികി ത്സയിലായിരുന്നു. പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.
2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും പഴയ ജില്ല കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.
എ. പി ഉണ്ണിക്കൃഷ്ണനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും ഇന്നും നാളെയും നടക്കാനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റി വെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സിക്രട്ടരി അഡ്വ പി.എം എ സലാം അറിയിച്ചു