മലപ്പുറം- ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ബസ് തട്ടി തെറിച്ചുവീണ യുവതി ബസിന്റെ പിൻചക്രം കയറിയിറങ്ങി മരിച്ചു. വാണിയമ്പലം മൂന്നാംപടി വീട്ടിൽ വിജേഷിന്റെ ഭാര്യ സിമി വർഷ (23) ആണ് മരിച്ചത്.
തിരുവാലി പൂന്തോട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വിജേഷും സിമിയും മൊബൈൽ ഫോൺ വാങ്ങുന്നതിനായി മഞ്ചേരിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പൂന്തോട്ടത്ത് വെച്ച് എതിരെ വന്ന ബസിൽ തട്ടി ബൈക്ക് മറിയുകയും സിമി ബസിന്റെ പിൻചക്രത്തിനടിയിൽ കുടുങ്ങുകയുമായിരുന്നു. വിജേഷിനും പരിക്കേറ്റു. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group