പാരിസ്: റയല്‍ മാഡ്രിഡ് പുത്തന്‍ സൈനിങ്ങായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് രാവിലെയാണ് മുന്‍ പിഎസ്ജി താരത്തിന്റെ അക്കൗണ്ട് ഹാക്ക് ആയത്. നിരവധി പ്രകോപനപരമായ പോസ്റ്റുകളും താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റു ചെയ്തു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ അപമാനിച്ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ചുമുള്ള പോസ്റ്റുകളും അക്കൗണ്ടില്‍നിന്ന് പോസ്റ്റ് ചെയ്തു. ഫലസ്തീന്-ഇസ്രായേല്‍ വിഷയത്തില്‍ ഫലസ്തീനെ താരം പിന്തുണയ്ക്കുന്ന പോസ്റ്റുകളുമുണ്ട്.
ടോട്ടന്‍ഹാം , മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകള്ക്കെതിരേയും പോസ്റ്റുകളുണ്ട്. ഈ മൂന്ന് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളെയും താരം അപമാനിച്ച തരത്തിലുള്ള കമന്റുകളും പുറത്തുവന്നു. അതിനിടെ ഹാക്കര്‍മാര്‍ താരത്തിന്റെ അക്കൗണ്ട് ഉപയോഗിച്ചത് കാരണം ക്രിപ്റ്റോ കറന്‍സി സ്കാം നടന്നതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പുതിയ സീസണിലാണ് എംബാപ്പെ റയല്‍ മാഡ്രിഡില്‍ എത്തിയത്. എന്നാല്‍ താരത്തിന്റെ തനത് ഫോം മാഡ്രിഡില്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. യുവേഫാ സൂപ്പര്‍ കപ്പിലും സ്പാനിഷ് ലീഗിലെ ആദ്യ രണ്ട് മല്‍സരത്തിലും എംബാപ്പെയ്ക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.