കോഴിക്കോട്- കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ ഇടതുപക്ഷത്തെ ആർക്കും പങ്കില്ലെന്ന് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ലതിക. എവിടെനിന്നാണ് സ്ക്രീൻ ഷോട്ട് കിട്ടിയത് എന്ന് റിബേഷ് പറയാതിരിക്കാൻ അദ്ദേഹത്തിന് കാരണമുണ്ടായിരിക്കുമെന്നും ലതിക പറഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞാലും നമുക്ക് ഇവിടെ ജീവിക്കണം എന്ന അർത്ഥത്തിലാണ് സ്ക്രീൻ ഷോട്ട് പങ്കുവെച്ചതെന്നും ലതിക പറഞ്ഞു. കോഴിക്കോട് നടന്ന പൊതുപരിപാടിക്ക് മുമ്പാണ് ലതിക ഇക്കാര്യത്തിൽ പ്രതികരിച്ചത്.
കാഫിർ സ്ക്രീൻ ഷോട്ടിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞതിന് അപ്പുറം ഒന്നും വിശദീകരിക്കാനില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫാണ് വർഗീയ പ്രചാരണം നടത്തിയത്. തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ലതിക വ്യക്കമാക്കി.
തെരഞ്ഞെടുപ്പു കാലത്ത് ഒരു തരത്തിലുള്ള വർഗീയ പ്രചാരണവും പാടില്ലെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപോർട്ടിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും ലതിക പറഞ്ഞു.



