ഗോവ- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. എഫ്.സി ഗോവയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരളം തോറ്റത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത പൂർണ്ണമായും അവസാനിച്ചു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഗോവ കേരളത്തിന്റെ വലയിലേക്ക് രണ്ടു ഗോളുകൾ അടിച്ചുകയറ്റിയത്. നാൽപ്പത്തിയാറാം മിനിറ്റിൽ ഗുരറ്റക്സേന ആദ്യ ഗോൾ നേടി. എഴുപത്തിമൂന്നാമത്തെ മിനിറ്റിൽ മുഹമ്മദ് യാസിറും ഗോവക്കായി ഗോൾ നേടി. വിജയത്തോടെ എഫ്.സി ഗോവ പോയിന്റ് നിലയിൽ രണ്ടാമതെത്തി. 21 മത്സരങ്ങളിൽനിന്ന് 42 പോയിന്റ്. ഇത്രയും മത്സരങ്ങളിൽനിന്ന് കേരള ബ്ലാസേറ്റ്ഴ്സിന് 24 പോയിന്റാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group