Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    • രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    • സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    • അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ‘വീലിലെ ചളി പള്ളിയിൽ ആവില്ലേ’ എന്നൊക്കെയുള്ള നോട്ടങ്ങൾ മാനസികമായി അവരെ ബാധിക്കുന്നുണ്ട്. പള്ളികൾ ഭിന്നശേഷി സൗഹൃദമാകണം- കാന്തപുരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2025 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- പള്ളികൾ ഭിന്നശേഷിക്കാർക്ക് കൂടി എളുപ്പത്തിൽ പ്രവേശിക്കാനും ആരാധന നിർവഹിക്കാനും പാകത്തിൽ സൗഹൃദപരമാകണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത്.

    കുറിപ്പിന്റെ പൂർണരൂപം- വിശുദ്ധ റമളാനിലേക്കുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. മനസ്സും ശരീരവും മുതൽ ഇടപെടുന്ന ഇടങ്ങളും വ്യവഹാരങ്ങളുമെല്ലാം നന്നായിരിക്കണമെന്ന് വിശ്വാസി ആഗ്രഹിക്കുന്ന വേളയാണല്ലോ റമളാൻ. അതിനു മുന്നോടിയായി വാസസ്ഥലവും തൊഴിലിടവും ആരാധനാലയങ്ങളുമെല്ലാം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യുന്ന തിരക്കിലും ഒരുക്കങ്ങളിലും പൂർത്തീകരണങ്ങളിലുമാവുമിപ്പോൾ മിക്കപേരും. റമളാൻ ദിവസങ്ങൾ എങ്ങനെയാവണമെന്ന ആലോചനയും ചർച്ചയും നടത്തുന്നുമുണ്ടാവും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുറച്ചുനാളുകൾക്ക് മുമ്പ് മലപ്പുറത്തെ ഏതാനും യുവാക്കൾ എന്നെ സമീപിച്ച കാര്യമാണിപ്പോൾ ഓർമയിൽ വരുന്നത്. ജീവിതയാത്രക്കിടെ അപകടമോ രോഗമോ പോലുള്ള പലവിധ സാഹചര്യങ്ങളാൽ ശരീര ഭാഗങ്ങൾ നിശ്ചലമാവുകയും പിന്നീടുള്ള ചലനങ്ങൾക്ക് വീൽചെയറോ മറ്റോ ഉപയോഗപ്പെടുത്തേണ്ടി വരികയും ചെയ്ത ഏതാനും പേരായിരുന്നു അവർ. പരിചയപ്പെടലിന് ശേഷമുള്ള സംസാരത്തിൽ ആഗമനോദ്ദേശ്യമായി അവർ പറഞ്ഞത് നമ്മുടെ ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കേണ്ടതിന്റെയും അതിനുവേണ്ട ഇടപെടൽ നടത്തേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചായിരുന്നു. അന്നേവരെ കയറിചെന്നിരുന്ന പള്ളികളും ആരാധനാലയങ്ങളും ഒരപകടത്തിന്റെ ഇടവേളക്ക് ശേഷം വിദൂരമായിപ്പോവുന്ന സങ്കടവും അവർ പങ്കുവെച്ചു.

    സഹതാപ നോട്ടത്താൽ എക്കലാവും തങ്ങളെ വീട്ടിലിരുത്താനാണ് സമൂഹം സ്വാഭാവികമായി ശ്രമിക്കുന്നതെന്നും മറ്റുള്ളവരെ പോലെ പള്ളിയിൽ ജമാഅത്തിനെത്താനും മതപഠന വേദികളുടെ ഭാഗമാകാനും വീൽചെയറിൽ സഞ്ചരിക്കാൻ സാധിക്കുന്ന അനേകം മനുഷ്യർ കൊതിക്കുന്നുണ്ടെന്ന സത്യം അവർ പങ്കുവെച്ചു. അപ്പോഴാണ് അതിന്റെ ഗൗരവം എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിച്ചത്.
    പള്ളികൾക്കുള്ളിലേക്ക് വീൽചെയർ കയറാൻ സ്ഥിര സംവിധാനമെന്ന നിലയിൽ റാമ്പ് ഒരുക്കുക, വുളൂ എടുക്കാനുള്ള സംവിധാനം, വീൽ കഴുകാനുള്ള സൗകര്യം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും അവരുന്നയിച്ചത്.

    ചിലരെങ്കിലും സ്വന്തം പരിശ്രമത്തിൽ ഇപ്പോൾ പലയിടത്തും പള്ളികൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ‘ഇവനെന്താ ഇവിടെ, വീലിലെ ചളി പള്ളിയിൽ ആവില്ലേ’ എന്നൊക്കെ ഉദ്ദേശിച്ചിട്ടുള്ള നോട്ടങ്ങൾ മാനസികമായി വലിയ തോതിൽ അവരെ ബാധിക്കുന്നുണ്ട്. പള്ളിയിലെത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ അയൽപക്കത്തുള്ളവർ തയ്യാറാവുകയും ആവശ്യമായ സജ്ജീകരണങ്ങൾ മഹല്ല് നേതൃത്വം ഒരുക്കുകയും ചെയ്‌താൽ വളരെ ഭംഗിയായി ഇക്കാര്യം നിർവഹിക്കാനാവും. ജുമുഅ, തറാവീഹ് പോലുള്ള പ്രത്യേക ജമാഅത്തുകളിൽ എത്താൻ സാധിക്കാത്ത പ്രയാസം ഒരുപാട് പേരെ അലട്ടുന്നുണ്ടെന്ന സാഹചര്യം ഉൾകൊണ്ട് ഈ വിഷയത്തിൽ സവിശേഷ ശ്രദ്ധ നൽകേണ്ടതുണ്ട്.

    പലവിധ പഠനക്ലാസുകൾ മഹല്ല് പരിധിയിൽ നടക്കാറുണ്ടെകിലും മദ്‌റസാ പഠനം പോലും ശരിയായ വിധം ലഭിക്കാത്ത ഭിന്നശേഷി സഹോദരങ്ങൾക്ക് അറിവുള്ളവരിൽ നിന്ന് മതപാഠങ്ങളും തജ്‌വീദ് നിയമപ്രകാരം ഖുർആനും പഠിക്കാനുള്ള സൗകര്യം ഒരുക്കി നൽകാൻ എന്തുചെയ്യാനാവുമെന്നതായിരുന്നു മറ്റൊരു കാര്യം. ഓൺലൈൻ സൗകര്യങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും നിപുണരായ അധ്യാപകരിൽ നിന്നുള്ള നേരിട്ടുള്ള പഠനം കൂടുതൽ ഫലപ്രദമാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. സാധ്യമായ ശ്രമങ്ങൾ ഉണ്ടാവുമെന്ന ആത്മവിശ്വാസം പകർന്നാണ് ഞാനവരെ യാത്രയാക്കിയത്.

    മഹല്ലുകളുടെയും മസ്ജിദുകളുടെയും സംഘടനാ യൂണിറ്റുകളുടേയുമൊക്കെ റമളാൻ ഒരുക്കങ്ങളിലും പദ്ധതി ആലോചനകളിലും മറക്കാതെ ഉൾപ്പെടുത്തേണ്ട വിഷയങ്ങളിലൊന്നാണ് നമ്മുടെ ചുറ്റുവട്ടത്തുമുള്ള ഭിന്നശേഷി സഹോദരങ്ങളുടെ ആത്മീയ-മത ജീവിതം. നാടിന്റെ പരിധിയിലെ ഇത്തരം ആളുകളെയും തളർന്ന് കിടക്കുന്നവരോ രോഗികളോ ആയ മറ്റുള്ളവരെയും കണ്ടെത്തി ആസൂത്രണം ചെയ്ത് നടപ്പിലാക്കാവുന്നതേ ഉള്ളൂ മേൽ പറഞ്ഞ കാര്യങ്ങളെല്ലാം. ഒപ്പം കൃത്യമായ ഇടവേളകളിൽ കിടപ്പുരോഗികളുടെ സമീപമെത്താനും സുഖവിവരം അന്വേഷിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നോമ്പുതുറ പോലുള്ള പരിപാടികൾ നടത്തുമ്പോൾ വീൽചെയറിലും മറ്റുമുള്ള സഹോദരങ്ങളെ ഭാഗമാക്കാനും ശ്രമിക്കണം. സാമൂഹിക കർത്തവ്യമെന്നതിന് പുറമെ വിശ്വാസികളെന്ന നിലയിൽ വലിയ പ്രതിഫലം ലഭിക്കുന്ന കർമം കൂടിയാണ് ഇവയെല്ലാം. ‘നിങ്ങളിലെ ദുർബലരുടെ കൂട്ടത്തിൽ എന്നെ അന്വേഷിക്കുക, നിങ്ങൾക്കുള്ള ഉപജീവനവും സഹായവും നൽകുന്നത് അവർ കാരണമാണ്’ എന്നാണല്ലോ തിരുനബി(സ്വ)യധ്യാപനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kanthapuram
    Latest News
    കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    06/10/2025
    രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    06/10/2025
    സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    06/10/2025
    അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    06/10/2025
    കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version