(തൊടുപുഴ) ഇടുക്കി – പണ്ഡിതനും മുസ്‌ലിം ഏകോപന സമിതി മുൻ സംസ്ഥാന ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുൻ സെൻട്രൽ കൗൺസിൽ അംഗവുമായ കാഞ്ഞാർ അബ്ദുറസാഖ് മൗലവി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കുടയത്തൂർ ജുമാ മസ്ജിദിൽ നടക്കും.
കാഞ്ഞാറിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം തമിഴ്‌നാട്ടിലെ തൃഷ്ണാപ്പള്ളിയിൽ വച്ച് മതപഠനം പൂർത്തിയാക്കി. മതപ്രഭാഷകൻ, മികച്ച സംഘാടകൻ എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ്, ഈരാറ്റുപേട്ട ജുമാ മസ്ജിദ്, മങ്ങാട് ജുമാ മസ്ജിദ്, മാറാടി ജുമാ മസ്ജിദ്, എറണാകുളം കോമ്പാറ ജുമാ മസ്ജിദ്, പന്തളം കടക്കാട് ജുമാ മസ്ജിദ്, കാരാളികോണം ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായും ഇമാമായും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ഫസിയ ബീവി. മക്കൾ: ജലാലുദ്ദീൻ (കച്ചവടം), ജമാലുദ്ദീൻ മൗലവി അൽ ഹസനി കാസിമി (പത്തനാപുരം കുണ്ടയം ജുമാ മസ്ജിദ് ചീഫ് ഇമാം), മുഹമ്മദ് സലീം മൗലവി അൽഹസനി കാസിമി (ചീഫ് ഇമാം തിരുവനന്തപുരം പേയാട് ജുമാ മസ്ജിദ്), മുഹമ്മദ് അഷ്‌റഫ് മൗലവി അൽഹസനി കാസിമി (തൊടുപുഴ മങ്ങാട്ടുകവല ജുമാ മസ്ജിദ്), സൗദ ബീവി. മരുമക്കൾ: ഇസ്മായിൽ മൗലവി അൽഹസനി ബാഖവി (ഇമാം പെരുമ്പാവൂർ ടൗൺ ജുമാ മസ്ജിദ്), നിസാമോൾ, അൻസൽന, ഖദീജ, റാബിയ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group