Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    എഴുത്തുകാര്‍ മുഴുവന്‍ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ ആരാണ് വൈശാഖനെ ചുമതലപ്പെടുത്തിയതെന്ന് കല്‍പ്പറ്റ നാരായണന്‍

    സാഹിത്യകാരന്മാരുടെ പരസ്യ രാഷ്ട്രീയ നിലപാടിനെതിരെ സാറാജോസഫും പിഎഫ് മാത്യൂസും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എഴുത്തുകാരായ വൈശാഖന്‍, കല്‍പ്പറ്റനാരായണന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– എഴുത്തുകാര്‍ മുഴുവന്‍ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ ആരാണ് വൈശാഖിനെ ചുമതലപ്പെടുത്തിയതെന്ന ചോദ്യവുമായി പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. നിലമ്പൂരിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എം.സ്വരാജിനെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ആക്ഷേപിച്ചും എഴുത്തുകാരന്‍ വൈശാഖന്റെ പ്രസ്താവനയില്‍ ‘സാഹിത്യകാരന്മാര്‍ ബുദ്ധിയുള്ളവരാണ്, ഏത് പിന്തുണയ്ക്കണം പിന്തുണയ്‌ക്കേണ്ട എന്നുള്ളത് കൃത്യമായി അറിയാമെന്നും’ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കല്‍പ്പറ്റ നാരായണന്‍ രംഗത്തെത്തിയത്.

    ”വൈശാഖന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ട് മാത്രം അംഗീകാരം കിട്ടിയ ആള്‍ക്ക് തീര്‍ച്ചയായും പിന്തുണക്കാം. സ്വരാജ് വായിച്ചതുകൊണ്ട് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് ആര്‍ക്ക് പ്രയോജനം?. പാര്‍ട്ടിയുടെ ദുഷ്‌ചെയ്തികളെ എതിര്‍ക്കുകയോ വിമര്‍ശിക്കന്‍ വേണ്ട ഇച്ഛാശക്തി കാണിക്കുകയോ ചെയ്തിട്ടുള്ള ആളല്ല സ്വരാജ്”- കല്‍പറ്റ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാഹിത്യകാരന്മാരുടെ പരസ്യ രാഷ്ട്രീയ നിലപാടിനെതിരെ സാറാജോസഫ്, പിഎഫ് മാത്യൂസ് എന്നിവരും രംഗത്തെത്തി. സ്വരാജ് വന്നാലും ഷൗക്കത്ത് വന്നാലും ബിജെപി വന്നാലും ഏമാന്മാര്‍ക്ക് ആശമാരുടേത് പോലെ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളായേ തോന്നുന്നില്ലെന്നായിരുന്നു സാറാജോസഫിന്റെ പ്രതികരണം. നിലമ്പൂരില്‍ വോട്ടില്ലാത്തതിനാല്‍ കണ്ണീരൊഴുക്കുകയും വാവിട്ടുകരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞുപോവുന്നുവെന്നായിരുന്നു പി.എഫ് മാത്യൂസിന്റെ പരിഹാസം. കവി റഫീഖ് അഹ്‌മദ് കാര്‍ട്ടുണുമായി ഹാസ്യാത്മകമായ വിമര്‍ശനവുമായി രംഗത്തെത്തി. പതിനാറാം നൂറ്റാണ്ടില്‍ ജനിച്ച പൂന്താനം നമ്പൂതിരി തന്റെ വോട്ട് അന്‍വറിന് എന്ന് പ്രഖ്യാപിക്കുന്നതാണ് കാര്‍ട്ടൂണ്‍.
    അതേസമയം പ്രമുഖ എഴുത്തുകാരായ എം.മുകുന്ദന്‍, സച്ചിദാനന്ദന്‍, കെ.ആര്‍ മീര തുടങ്ങിയവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സാഹിത്യകാരന്മാര്‍ക്കെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്തെത്തിയത്. ആശാ സമരം കാണാത്തവര്‍ സ്വരാജിന് പിന്തുണയുമായി എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശാസമരം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നത് തെറ്റാണെന്നും ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാരാണെന്നുമായിരുന്നു വൈശാഖന്റെ മറുപടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aryadan Shoukath kalpetta narayanan M Swaraj Nilambur by election writers
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version