Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • സിറിയയിലെ ക്രിസ്ത്യൻ ചർച്ചിൽ ചാവേറാക്രമണം നടത്തി 20 പേരെ കൊന്ന നടപടി ഹീനം, ശക്തമായി അപലപിച്ച് സൗദി
    • ജിദ്ദ ഹിലാൽ എഫ്സി വെറ്ററൻസ് ടീമിൻ്റെ വിജയാഘോഷവും ടീമിന് സ്വീകരണവും നൽകി
    • സൗദിയിലെ ഇന്ത്യൻ പാസ്​പോർട്ട്,​ വിസ സേവനങ്ങൾ: വി.എഫ്​.എസ്​ മൂന്നുമാസം കൂടി തുടരും
    • ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    • തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    പോരാളി ഷാജിയെ തള്ളിപ്പറയുന്നത് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ-കെ. സുധാകരൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – സി. പി. എം നേതൃത്വം പോരാളി ഷാജിമാരെ ഇപ്പോൾ തള്ളിപ്പറയുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. യു.ഡി.എഫ് നേതാക്കളെ സൈബർ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാൻ പോറ്റി വളർത്തിയ പോരാളി ഷാജിമാരുടെ തലയിൽ തെരഞ്ഞെടുപ്പ് പരാജയം കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

    എ.കെ. ജി സെന്ററിൽ പ്രവർത്തിക്കുന്ന സിപിഎം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സി.പി.എം ഇപ്പോൾ വിലയിരുത്തുന്നത്. മടിയിലും ഒക്കത്തുംവച്ച് പാലൂട്ടി വളർത്തിയശേഷമാണ് ഇപ്പോൾ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക- ക്വട്ടേഷൻ സംഘം പോലെയാണ് സൈബർ ലോകത്ത് പോരാളി ഷാജിയും കൂട്ടരും.- സുധാകരൻ കുറ്റപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടി.പി ചന്ദ്രശേഖറിനെ അരിഞ്ഞുവീഴ്ത്തിയതുപോലെ എത്രയോ യു.ഡി.എഫ് നേതാക്കളെയാണ് ഇവർ ആക്രമിച്ചിട്ടുള്ളത്. ഇതിനെതിരേ കെ.പി.സി.സി ഔദ്യോഗികമായി തന്നെ നിരവധി തവണ പരാതി
    നല്‌കിയിട്ടും സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. മാത്രമല്ല, പിണറായി വിജയനും സി.പി.എം നേതാക്കളും അവരെ സംരക്ഷിക്കുകയും അവരുടെ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. – സുധാകരൻ പറഞ്ഞു.

    തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിന്റെ പ്രധാന കാരണമായി പോരാളി ഷാജി കാണുന്നത് പണമിടപാടുകളും ദന്തഗോപുരവാസവുമാണ്. ഇതു മുഖ്യന്ത്രി പിണറായി വിജയനുള്ള നേരിട്ടുള്ള കുത്താണ്. മദ്യനയം മാറ്റാൻ ബാറുടമകളിൽനിന്ന് കോടികൾ സമാഹരിച്ചതും കരിമണൽ കമ്പനിയിൽനിന്നും കോടികൾ കൈപ്പറ്റിയതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയവയാണ്. പുരയ്ക്കുമേലെ ചാഞ്ഞ മരം വെട്ടാൻ സി.പി.എം തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. പോരാളി ഷാജിയെ തള്ളിപ്പറഞ്ഞ് പിണറായിയെ സംരക്ഷിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. – സുധാകരൻ പറഞ്ഞു.

    ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ അവരുടെ പോരാളി ശ്രീജിത് പണിക്കർക്കെതിരേയും രംഗത്തുവന്നിരിക്കുകയാണ്. പ്രസിഡന്റിനെ വിമർശിച്ചതാണ് അവിടെയും പ്രശ്‌നം. സിപിഎമ്മും ബിജെപിയും വിമർശനങ്ങളെ ഭയക്കുന്ന ഫാസിസ്റ്റ് സംഘടനകളാണെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    K Sudhakaran Porali Shaji
    Latest News
    സിറിയയിലെ ക്രിസ്ത്യൻ ചർച്ചിൽ ചാവേറാക്രമണം നടത്തി 20 പേരെ കൊന്ന നടപടി ഹീനം, ശക്തമായി അപലപിച്ച് സൗദി
    23/06/2025
    ജിദ്ദ ഹിലാൽ എഫ്സി വെറ്ററൻസ് ടീമിൻ്റെ വിജയാഘോഷവും ടീമിന് സ്വീകരണവും നൽകി
    22/06/2025
    സൗദിയിലെ ഇന്ത്യൻ പാസ്​പോർട്ട്,​ വിസ സേവനങ്ങൾ: വി.എഫ്​.എസ്​ മൂന്നുമാസം കൂടി തുടരും
    22/06/2025
    ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    22/06/2025
    തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version