ജിദ്ദ: ഗവർണറേറ്റിൻ്റെ തെക്ക് ഇൻഡസ്ട്രിയൽ സോണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. വ്യവസായ ഏരിയയിലെ മഷി ഫാക്ടറിയിലുണ്ടായ തീപിടിത്തം ജിദ്ദ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ടീമുകൾക്ക് നിയന്ത്രിച്ചു.
അപകടത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്തമുണ്ടായ സമയത്ത് ഫാക്ടറിക്കും പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിച്ചു.
അപകടസ്ഥലത്ത് തീ ആളിപ്പടർന്നതിൻ്റെ ഫലമായി തീയും പുകയും ഉയരുന്നതും തീ നിയന്ത്രിക്കാനുള്ള സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും അടങ്ങിയ ദൃശ്യങ്ങൾ പുറത്തുവന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group