തിരുവനന്തപുരം- ശ്രീകൃഷ്ണ ജയന്തി നിറവിലാറാടി നാടും നഗരവും. ഇന്ത്യയിലുടനീളം ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. നിശ്ചലദൃശ്യങ്ങളുടെയും മേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ കൃഷ്ണനും ഗോപികമാരുമായി കുട്ടികൾ വേഷമിട്ടു. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും മുത്തുക്കുടയേന്തിയ യുവതികളും ഭജന സംഘങ്ങളും ഘോഷയാത്രക്ക് മിഴിവേകി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തരെത്തി. സ്വർണക്കോലം എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ 2 നേരം കാഴ്ചശീവേലിയും രാത്രി വിളക്ക് എഴുന്നള്ളിപ്പും നടന്നു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ തിരുവന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും ശോഭായാത്ര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കണ്ണന്‍ അമ്പാടിയില്‍ ആടിയ ലീലകളും ദ്വാപര യുഗവും ഓര്‍മപ്പെടുത്തി നിരവധി ശോഭായാത്രകള്‍ സംസ്ഥാനത്തിന്റെ വീഥികളെ മനോഹരമാക്കി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രകളില്‍ കൃഷ്ണ ലീലകളും അവതാര കഥകളും ഇതിഹാസ കഥകളും നിശ്ചല ദൃശ്യങ്ങളിലൂടെ പുനര്‍ജനിച്ചു.
നാമജപ സങ്കീര്‍ത്തനങ്ങളും ഭജന കീര്‍ത്തനങ്ങളും ഗോപികാ നൃത്തവും അകമ്പടിയായി. ഗോവര്‍ദ്ധ മര്‍ദ്ദനം,ശരശയ്യ, പൂതനാ മോക്ഷം, മത്സ്യാവതാരം, കൂര്‍മാവതാരം, വസുദേവരുടെ യാത്ര, അനന്തശയനം, അസുരവധം എന്നിവയും അരങ്ങേറി. കുസൃതി കാണിച്ചും നൃത്തമാടിയും ഉണ്ണിക്കണ്ണന്മാരും രാധമാരും വീഥികളെ അമ്പാടികളാക്കി. കണ്‍കുളിര്‍ക്കെ ആ കാഴ്ചകള്‍ കണ്ട് വീഥികളുടെ ഇരുവശവും നിരന്ന ജനാവലി ആന്ദനം കൊണ്ടപ്പോള്‍ ശ്രീകൃഷ്ണ ജയന്തി നാടിന് ആഘോഷമായി. ‘പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’ എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു ഇത്തവണത്തെ ആഘോഷം. വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അനുശോചന സന്ദേശം വായിച്ചാണ് ശോഭയാത്രകള്‍ക്ക് തുടക്കമായത്.