തിരുവനന്തപുരം / കോട്ടയം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി (38) അന്തരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കാൻ തിരുവനന്തപുരത്തുനിന്നും എത്തിയതായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും.
രശ്മിയുടെ മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിലായിരിക്കും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഈരാറ്റുപോട്ട തിടനാട് പുതുപ്പറമ്പിൽ പി.എൻ സുകുമാരൻ നായരുടെയും ഇന്ദിരാ ദേവിയുടെയും മകളാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫറായ ദീപപ്രസാദ് ആണ് ഭർത്താവ്. പൂഞ്ഞാറിലെ സുസ്മി പി.എസ് സഹോദരിയും സനൂപ് സഹോദരി ഭർത്താവുമാണ്.