Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്
    • അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
    • ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    • മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി

    അമേരിക്കയുമായി ദീര്‍ഘകാല യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/03/2026 Latest Top News War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ നിലവില്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. അമേരിക്കയുമായി ഇടപെടുന്നതില്‍ ഇറാന് വളരെ കയ്‌പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്. പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ അമേരിക്കയുമായുള്ള ചര്‍ച്ചകളെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ നടത്താന്‍ സമയമായിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിപ്രായങ്ങളും പിന്നീട് പുറത്തുവരും. മേഖലയിലെ എണ്ണ കയറ്റുമതിയിലെ മാന്ദ്യവും വിലക്കും ഇറാന്‍ കാരണമല്ല. മറിച്ച്, ഇസ്രായിലും അമേരിക്കയും ആരംഭിച്ച ആക്രമണങ്ങളുടെ ഫലമാണ്. ഇത് മുഴുവന്‍ മേഖലയെയും അരക്ഷിതാവസ്ഥയിലാക്കി. ഈ സാഹചര്യം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ എണ്ണ ടാങ്കറുകള്‍ ഭയപ്പെടാന്‍ കാരണമായിട്ടുണ്ട്. ഞങ്ങള്‍ കടലിടുക്ക് അടച്ചിട്ടില്ല. അതിലൂടെ സഞ്ചരിക്കുന്നതില്‍ നിന്ന് ആരെയും ഞങ്ങള്‍ തടയുന്നില്ല. അമേരിക്കന്‍, ഇസ്രായിലി ആക്രമണങ്ങള്‍ ഇറാന് മാത്രമല്ല, മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു.

    യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ അമേരിക്കയുമായുള്ള നയതന്ത്രത്തില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയില്ലെന്ന് ഇറാന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് തലവന്‍ കമാല്‍ ഖരാസി പറഞ്ഞു. യു.എസ് പ്രസിഡന്റ് മറ്റുള്ളവരെ വഞ്ചിക്കുകയും വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ ഇനി നയതന്ത്രത്തിന് ഇടമില്ലെന്ന് ഞാന്‍ കരുതുന്നു. അമേരിക്കയുമായി ദീര്‍ഘകാല യുദ്ധത്തിന് ഇറാന്‍ തയ്യാറാണെന്നും പകമാല്‍ ഖരാസി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ അപകടങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ ശക്തമാകുന്നതിനിടെ, സൈനിക നടപടി കൂടുതല്‍ ആഴ്ചകള്‍ തുടരുമെന്ന് അമേരിക്കയും ഇസ്രായിലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാന്‍ സേനകള്‍, പ്രത്യേകിച്ച് റെവല്യൂഷണറി ഗാര്‍ഡ്, ആറ് മാസം നീണ്ടുനിന്നാലും ഏറ്റുമുട്ടല്‍ തുടരാനുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യം ആവര്‍ത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran
    Latest News
    ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്
    10/03/2026
    അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
    10/03/2026
    ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    10/03/2026
    മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    10/03/2026
    യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.