Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    • ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    • ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    • തൃശൂർ വാടാനപ്പള്ളിയിൽ ആയിരക്കണക്കിന് കിറ്റുകളുമായി ബിജെപി; തടഞ്ഞ് എൽഡിഎഫും യുഡിഎഫും
    • മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മേഖലയിലെ മറ്റ് തന്ത്രപ്രധാന ജലപാതകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – മേഖലയിലെ തന്ത്രപ്രധാനമായ മറ്റ് ജലപാതകൾക്ക് നേരെയും ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അൽമന്ദബ് കടലിടുക്ക് ഉൾപ്പെടെയുള്ള ഇടങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. നിലവിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസ്സപ്പെടുത്തിയത് ആഗോളതലത്തിൽ ഇന്ധനവില വർധിക്കാനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ പത്തിലൊന്നും കണ്ടെയ്‌നർ കപ്പലുകളുടെ നാലിലൊന്നും കടന്നുപോകുന്ന ബാബ് അൽമന്ദബ് കൂടി തടസ്സപ്പെട്ടാൽ കപ്പലുകൾക്ക് ആഫ്രിക്ക ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇത് സാധനങ്ങളുടെ വില ഇനിയും കുത്തനെ ഉയരാൻ ഇടയാക്കും.

    ബൂഷെഹർ ആണവനിലയത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക ടെഹ്‌റാനല്ല, മറിച്ച് അയൽരാജ്യങ്ങളുടെ തലസ്ഥാനങ്ങളായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ബൂഷെഹറിൽ നടന്ന നാലാമത്തെ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. നിലവിൽ റേഡിയേഷൻ ഭീഷണിയില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചിട്ടുണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ മൗനത്തെ ഇറാൻ വിമർശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചു. പാകിസ്ഥാനിൽ വെച്ച് ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അറാഖ്ജി അറിയിച്ചു. ഇതിന്റെ ഭാഗമായി തുർക്കി വിദേശകാര്യ മന്ത്രിയുമായി അദ്ദേഹം സംസാരിച്ചു. ചർച്ചകൾ വഴിമുട്ടിയെന്ന വാർത്തകൾ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. അമേരിക്കയെയും ഇറാനെയും ചർച്ചാ മേശയിലേക്ക് തിരികെ എത്തിക്കാൻ പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സജീവമായി ഇടപെടുന്നുണ്ട്.

    ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി ഇരുരാജ്യങ്ങളുടെയും ആവശ്യങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് മധ്യസ്ഥർ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായി നിശ്ചിത കാലയളവിലേക്ക് ആക്രമണങ്ങൾ നിർത്തിവെക്കുന്ന കാര്യവും പരിഗണനയിലുണ്ട്. നയതന്ത്രപരമായ നീക്കങ്ങളിലൂടെ സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക ശക്തികളും നയതന്ത്രജ്ഞരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Tehran
    Latest News
    മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    05/04/2026
    ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    05/04/2026
    ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    05/04/2026
    തൃശൂർ വാടാനപ്പള്ളിയിൽ ആയിരക്കണക്കിന് കിറ്റുകളുമായി ബിജെപി; തടഞ്ഞ് എൽഡിഎഫും യുഡിഎഫും
    05/04/2026
    മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version