തെഹ്‌റാന്‍ – ഹുര്‍മുസ് കടലിടുക്ക് നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇറാന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച പത്ത് എണ്ണ ടാങ്കറുകള്‍ മിസൈലുകളോ ഡ്രോണുകളോ ഉപയോഗിച്ച് ആക്രമിച്ചതായും ഇവക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. യുദ്ധകാല സാഹചര്യങ്ങള്‍ ഉണ്ടെന്നും കപ്പലുകള്‍ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്നും ഇറാന്‍ നാവികസേന മുന്നറിയിപ്പ് നല്‍കി. ഹുര്‍മുസ് കടലിടുക്ക് ഇറാന്‍ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് നാവികസേന വ്യക്തമാക്കി. ഹുര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത് ടാങ്കറുകളുടെയും കപ്പലുകളുടെയും ഗതാഗതം സ്തംഭിക്കാന്‍ കാരണമായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



