നിക്ഷേപകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി വ്യവസായ-വാണിജ്യ മേഖലയിലെ പറുദീസയാകാൻ തയ്യാറാകുകയാണ് സൗദി അറേബ്യ. ലോകത്ത് ഏറ്റവും കൂടുതൽ നിക്ഷേപക സൗഹൃദ രാജ്യമായി മാറുന്ന സൗദി അറേബ്യയിൽ 2025 മുതൽ വരാനിരിക്കുന്ന മാറ്റങ്ങളും അത് ഇന്ത്യക്കാർ അടക്കമുള്ള നിക്ഷേപകർക്ക് ഏതെല്ലാം തരത്തിൽ ഉപകാരപ്പെടും എന്നത് സംബന്ധിച്ചും സൗദിയിലെ പ്രമുഖ ബിസിനസ് ആന്റ് ടാക്സ് കൺസൽട്ടന്റും ഐ.ഐ.ബി.എസ് കൺസൾട്ടിംഗ് ആന്റ് ഓഡിറ്റ് ഓഫീസ് മേധാവിയുമായ ഡോ. ഫിറോസ് ആര്യൻതൊടിക ദ മലയാളം ന്യൂസുമായി സംസാരിക്കുന്നു.
സൗദി അറേബ്യയിൽ വ്യവസായ മേഖലയിൽ വരാനിരിക്കുന്ന മാറ്റം സൂചിപ്പിക്കുന്ന നോട്ടിഫിക്കേഷൻ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ പുറത്തുവരും. പ്രധാനമായും സൗദിയിലെ സ്വദേശി- വിദേശി സംരംഭകർ തമ്മിലുള്ള അന്തരം കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സൗദി സർക്കാർ പ്രഖ്യാപിച്ചത്. കോർപ്പറേറ്റ് ടാക്സ്, ഫീസ്, ബിസിനസ് ആക്ടീവിസ്, ഗവൺമെന്റ് ഫെസിലിറ്റീസ് എന്നിവയിലെല്ലാം വിദേശി-സ്വദേശി കമ്പനികൾ തമ്മിലുള്ള വ്യത്യാസം കുറക്കുന്ന തരത്തിലുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഇതിൽ പ്രധാനമായും വരാനിരിക്കുന്നത് വിദേശ നിക്ഷേപകരുടെ ഫീസ്, റിന്യൂവൽ ഫീസ് എന്നിവയിൽ ഗണ്യമായ മാറ്റം വരാൻ സാധ്യതയുണ്ട് എന്നതാണ്. ഇരുപത് ശതമാനമുള്ള കോർപ്പറേറ്റ് ടാക്സിലും മാറ്റം വരും. ഒരു ലൈസൻസിൽ നിരവധി ആക്ടിവീറ്റീസ് ചെയ്യാനുള്ള അനുമതിയും ലഭിക്കും. നിലവിൽ ഒരു ലൈസൻസിൽ ഒരു ആക്ടിവിറ്റി മാത്രമേ ചെയ്യാനാകൂ. വൺ ലൈസൻസ് മൾട്ടി ആക്ടിവിറ്റീസ് എന്നത് നിക്ഷേപകർക്ക് വലിയ സൗകര്യമായിരിക്കും സമ്മാനിക്കുക.
വിദേശ കമ്പനികളുടെ ക്യാപിറ്റൽ സ്ട്രക്ചർ സൗദി കമ്പനികളുമായി നിലവിൽ വലിയ അന്തരമുണ്ട്. ട്രേഡിംഗ് കമ്പനികൾ മുപ്പത് മില്യൺ കാപിറ്റൽ കൊണ്ടുവന്ന് മാത്രമേ നിലവിൽ സൗദിയിൽ അനുമതി ലഭിക്കൂ. അതുപോലെ പ്രവാസികൾക്ക് സ്വന്തം പേരിൽ സൗദിയിൽ ബിസിനസ് തുടങ്ങാം. നിലവിൽ വിദേശികൾ അവരുടെ പേരിലുള്ള വിദേശ കമ്പനിക്ക് സൗദിയിൽ ബ്രാഞ്ച് തുടങ്ങുകയാണ് ചെയ്യുന്നത്. ഇതിന് പകരം വ്യക്തികൾക്ക് സ്വന്തം പേരിൽ ബിസിനസ് തുടങ്ങാം. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ അനുഗ്രഹമാണിത്. ഇത്തരത്തിൽ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് സൗദിയിൽ അടുത്ത വർഷം വരാനിരിക്കുന്നത്. അതായത് ഏതാനും മാസം കൂടി കഴിഞ്ഞാൽ സൗദിയിലെ വ്യാപാര മേഖലയിൽ വൻ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഡോ. ഫിറോസ് ആര്യൻതൊടിക
ബിസിനസ് ആന്റ് ടാക്സ് കൺസൽട്ടന്റ്
ഐ.ഐ.ബി.എസ് കൺസൾട്ടിംഗ് ആന്റ് ഓഡിറ്റ് ഓഫീസ് ചെയർമാൻ
ഫോൺ + 96 59 929 8804
വെബ്സൈറ്റ് ലിങ്ക്