മസ്‌കത്ത്- ഒമാനില്‍ ഇന്ത്യക്കാരന്‍ കഞ്ചാവുമായി പിടിയില്‍. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒമാനിലേക്ക് 5.3 കിലോ കഞ്ചാവുമായെത്തിയ ഇന്ത്യക്കാരനായ യാത്രക്കാരന്‍ പിടിയിലായതെന്ന് ഒമാന്‍ കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇയാളെ വിശദമായ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം മറ്റു നിയമനടപടികളിലേക്ക് പ്രവേശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരന്റെ ലഗേജില്‍ വിവിധ ബാഗുകളിലായി മരിജൂവാന വിദഗ്ധമായി ഒളിപ്പിച്ചു വെക്കുകയായിരുന്നു. ഇവയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ലഹരി വസ്തുക്കളുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് രാജ്യം സ്വീകരിക്കുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group