കൊളംബോ- ശ്രീലങ്കക്ക് എതിരായ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക് 43 റൺ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിി (സൂര്യകുമാർ 58,ഋഷഭ് പന്ത് 49, ജയ്‌സ്വാൾ 40 എന്നിവരായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർമാർ). മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 170 റൺസിന് എല്ലാവരും പുറത്തായി. (നിസ്സങ്ക 79, മെൻഡിസ് 45) എന്നിവരായിരുന്നു ശ്രീലങ്കയുടെ ടോപർമാർ.
സൂര്യകുമാർ യാദവിൻ്റെ കീഴിൽ ഇന്ത്യയുടെ പുതിയ ടി20 യുഗം ആരംഭിച്ചു എന്നതാണ് ശ്രീലങ്കക്ക് എതിരായ വിജയം സൂചിപ്പിക്കുന്നത്. വലിയ സ്കോർ ലഭിച്ചെങ്കിലും പ്രതിരോധത്തിനിടെ ചില ഘട്ടങ്ങളിൽ ഇന്ത്യ വിറളിപൂണ്ടു. എങ്കിലും വിജയത്തിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒമ്പത് വിക്കറ്റ് കയ്യിലുള്ള വേളയിൽ ശ്രീലങ്കക്ക് ജയിക്കാൻ 36 പന്തിൽ 74 റൺസ് വേണമായിരുന്നു. എന്നാൽ, പിന്നീട് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ശ്രീലങ്കയുടെ പതനം പൂർണമായി.
ഇന്ത്യക്ക് വേണ്ടി യശ്വന്ത് ജയ്സ്വാൾ 21 പന്തിൽ നാൽപത് റൺസെടുത്തു. ശുഭ്മാൻ പതിനാറ് പന്തിൽ 34 ഉം റൺസ് സ്കോർ ചെയ്തു. സൂര്യകുമാർ യാദവ് 26 പന്തിൽ 58 റൺസെടുത്തു. ഋഷഭ് പന്ത് 33 ൽ 49 റൺസും സ്കോർ ചെയ്തു. മദീഷ പതിരണ നാലോവറിൽ 40 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.
ശ്രീലങ്കൻ നിരയിൽ പത്തും നിസങ്ക 48 പന്തിൽ 79 റൺസെടുത്തു. കുസാൽ മെൻഡിസ് 27 പന്തിൽ 45 ഉം റൺ സ്കോർ ചെയ്തു. ഇന്ത്യക്ക് വേണ്ടി റ്യാൻ പരാഗ് മൂന്നും അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.