പാരീസ്- ലോക ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും സെമിയിൽ പുറത്തായി. കരുത്തരായ ജർമ്മനിയോടെ സെമിയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. വെങ്കല മെഡലിനായി സ്പെയിനുമായി ഇന്ത്യ ഏറ്റുമുട്ടും.
കളിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് നേടിയിരുന്നെങ്കിലും ആദ്യപകുതിയിൽ തന്നെ ജർമ്മനി രണ്ടു ഗോളും മടക്കി. ഇതാണ് കളിയെ തകിടം മറിച്ചത്. മൂന്നാം പാദത്തിൽ ഇന്ത്യ സമനില പിടിച്ചു. എന്നാൽ കളിയുടെ അവസാന പാദത്തിൽ വൈകിയുള്ള സ്ട്രൈക്കിലൂടെ ജർമ്മനി വിജയം നേടി. മറ്റൊരു സെമിയിൽ ഹോളണ്ട് സ്പെയിനിനെ 4-0ന് തോൽപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group