ന്യൂഡൽഹി– പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയും മലേഷ്യയും തമ്മിൽ വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി-പ്രതിനിധിതല ചർച്ചകൾക്കൊടുവിലാണ് സുപ്രധാന കരാറുകൾ യാഥാർത്ഥ്യമായത്. തമിഴ് സിനിമകളുടെ പ്രോത്സാഹനത്തിന് പ്രത്യേക കരാറായതിനൊപ്പം, മലേഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുമെന്ന നിർണ്ണായക പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും ഭീകരവാദത്തിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനും ഇരുരാജ്യങ്ങളും ഒരേപോലെ പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



