മലപ്പുറം – കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. കോട്ടക്കൽ സ്വദേശിയായ സഹദിനെ(30)യാണ് വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
രണ്ട് കാറുകളിലായാണ് അക്രമി സംഘം സഹദിന്റെ വീട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോയശേഷം പ്രതികൾ യുവാവിന്റെ വീട്ടിൽ വിളിച്ച് മോചിപ്പിക്കാൻ ഒരു കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. പണം കിട്ടില്ലെന്ന് ഉറപ്പായതോടെ പ്രതികൾ സഹദിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം രണ്ടത്താണിയിലെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ശേഷം നാട്ടുകാരാണ് യുവാവിനെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. സഹദിന്റെ മുഖത്തും തലയ്ക്കും ഗുരുതര പരുക്കുകളുണ്ട്. സ്വർണക്കടത്ത് വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി കോട്ടക്കൽ സി.ഐ പ്രതികരിച്ചു. സ്വർണക്കടത്ത് സംഘവുമായി സഹദിന് ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതോ ക്രിമിനൽ പശ്ചാത്തമുള്ളതായോ വിവരമില്ലെന്നും പോലീസ് പറഞ്ഞു. എന്തായാലും സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് വ്യക്തമാക്കി.
Sunday, August 9
Breaking:
- ദമാം കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം, തീയണക്കാൻ തീവ്രശ്രമം
- ലയണൽ മെസിയുടെ പിതാവ് ജോർജെ മെസി അന്തരിച്ചു, മെസിയുടെ കരിയറിലെ നിർണായക ശക്തി
- പിന്തുണ വേണ്ട, പിന്നിൽനിന്ന് കുത്തരുത്, എം.വി ജയരാജനോട് അർജ്ജുൻ ആയങ്കി
- ഇറാന് ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ പരാജയപ്പെട്ടു; മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
- യു എ ഇ എണ്ണ ടാങ്കറിനു നേരെ ഹോര്‍മുസില്‍ മിസൈല്‍ ആക്രമണം
