ടെഹ്റാൻ- ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെയും അപകടത്തിൽ മരിച്ച മറ്റുള്ളവരുടെയും സംസ്കാര ചടങ്ങുകൾ നാളെ(ചൊവ്വ) നടക്കുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9:30 തബ്രിസിലാണ് ചടങ്ങുകൾ. റഈസിയുടെ മൃതദേഹം പിന്നീട് ടെഹ്റാനിലേക്ക് കൊണ്ടുപോകും.
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ വടക്കുകിഴക്കൻ ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ ഇന്നലെയാണ് തകർന്നുവീണത്. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം.
അറസ് നദിയിൽ അസർബൈജാനും ഇറാനും ചേർന്നുനിർമ്മിച്ച മൂന്നാമത്തെ അണക്കെട്ട് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവുമായി ചേർന്ന് ഞായറാഴ്ച പുലർച്ചെയാണ് റഈസി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.