ജിദ്ദ – അടുത്ത വെള്ളിയാഴ്ച വരെ സൗദിയില്‍ കടുത്ത ചൂട് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഉയര്‍ന്ന താപനില കിഴക്കന്‍ പ്രവിശ്യയില്‍ 46 ഡിഗ്രി മുതല്‍ 49 ഡിഗ്രി വരെയും റിയാദ് പ്രവിശ്യയില്‍ 44 ഡിഗ്രി മുതല്‍ 46 ഡിഗ്രി വരെയും മക്ക, മദീന പ്രവിശ്യകളില്‍ 42 ഡിഗ്രി മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും.
ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് അല്‍ഹസയിലും ശറൂറയിലുമാണ്. ഇവിടെ കൂടിയ താപനില 47 ഡിഗ്രിയായിരുന്നു. ദമാമില്‍ 46 ഡിഗ്രിയും മദീനയിലും മിനായിലും വാദിദവാസിറിലും 45 ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group