കൊണ്ടോട്ടി– പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ മലപ്പുറം, കൊണ്ടോട്ടിയിലെ ഗൃഹനാഥന് ദാരുണാന്ത്യം. കൊണ്ടോട്ടിക്കടുത്ത നീറാട് സ്വദേശി മങ്ങാട് ആനകച്ചേരി മുഹമ്മദ്ഷാ (57) ആണ് മരണപ്പെട്ടത്. ഭാര്യ: സീനത്ത്. സഫ്വാന്‍, ഷിഫ്‌ന, ശിഫാന്‍ മക്കളാണ്. മുജീബുര്‍റഹ്‌മാന്‍ പൂളിയക്കോട് മരുമകനാണ്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ നാല്‍പ്പത്തിയഞ്ചിനാണ് അപകടം. വീടിനു സമീപത്തെ തോട്ടില്‍ പോയതായിരുന്നു കര്‍ഷകനായ മുഹമ്മദ് ഷാ. വീണുകിടന്ന വൈദ്യുതക്കമ്പി ശ്രദ്ധയില്‍പെട്ടിരുന്നില്ല. പെട്ടെന്ന് കമ്പിയില്‍തട്ടി അപകടത്തില്‍പെടുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തി കൊണ്ടോട്ടിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെസ്ഇബി അധികൃതരുടെ അനാസ്ഥയാണ് മുഹമ്മദ്ഷാ മരിക്കാനിടയായതെന്ന് ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടു.