Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പി.ആർ ഏജൻസിയുടെ വക വരികൾ കൂട്ടിച്ചേർത്തു, ഖേദ പ്രകടനവുമായി ദ ഹിന്ദു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/10/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ പരാമർശത്തിന്റെ പേരിൽ ദ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചു. പി.ആർ ഏജൻസി വഴി ലഭിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രിയുടേത് എന്ന പേരിൽ അവർ തന്നെ ചില വരികൾ എഴുതി നൽകുകയായിരുന്നുവെന്നും ആ വരികൾ ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ദ ഹിന്ദു പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

    ഹിന്ദുവിന്റെ പ്രസ്താവന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ കൈസൻ ദ ഹിന്ദുവിനെ സമീപിച്ചു. സെപ്തംബർ 29 ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ വെച്ച് ഞങ്ങളുടെ മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്നു. തുടർന്ന്, പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. ഇത് യഥാർത്ഥത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ പ്രതിനിധി രേഖാമൂലം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് പത്രപ്രവർത്തനത്തിൻ്റെ കടുംപിടുത്തത്തിൻ്റെ വീഴ്ചയാണ്, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഈ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും ഹിന്ദു പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

    മലപ്പുറം പരാമർശം: മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദു പത്രത്തിന് കത്തയച്ചു

    തിരുവനന്തപുരം: ‘ദി ഹിന്ദു’ ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ തെറ്റായ പരാമർശങ്ങള്‍ വന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദി ഹിന്ദു’ പത്രാധിപർക്ക് കത്തയച്ചു.
    മുഖ്യമന്ത്രിയുടെയോ സർക്കാറിന്റെയോ നിലപാടല്ല അച്ചടിച്ചുവന്നതെന്നും ഒരു സ്ഥലത്തെ കുറിച്ചോ പ്രദേശത്തെ കുറിച്ചോ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന പരാമർശത്തില്‍ വ്യക്തത വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്താവന വൻ വിവാദമായ സാഹചര്യത്തിലാണ് ഓഫീസിന്റെ ഇടപെടല്‍.

    2024 സെപ്തംബർ 30 ന് “സിപിഐ(എം) എപ്പോഴും ആർഎസ്‌എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്” എന്ന തലക്കെട്ടില്‍ വന്ന അഭിമുഖത്തിന്റെ ഉള്ളടക്കം, പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയെ തെറ്റായി വ്യാഖ്യാനിക്കുന്ന പരാമർശങ്ങള്‍ സംബന്ധിച്ച്‌ തങ്ങള്‍ക്ക് ശക്തമായ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു.

    പത്രപ്രവർത്തനത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയില്‍, ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയും വിഷയത്തെ ഉടനടി പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് മെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകള്‍ കൃത്യമായി അവതരിപ്പിക്കുന്ന രീതിയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് കൂടുതല്‍ ദുർവ്യാഖ്യാനങ്ങള്‍ തടയാൻ സഹായിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    14/03/2026
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version