റിയാദ് – നിയമങ്ങള്‍ ലംഘിച്ചും ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയും റിയാദിലെ അല്‍നസീം ഡിസ്ട്രിക്ടില്‍ താമസസ്ഥലം കേന്ദ്രീകരിച്ച് ഹിജാമ ചികിത്സ നടത്തിയ അറബ് വംശജരായ ദമ്പതികളെ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്റ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.
പോലീസുമായും വാണിജ്യ മന്ത്രാലയവുമായും സഹകരിച്ചാണ് നിയമ ലംഘകരെ പിടികൂടിയത്. മെഡിക്കല്‍ ബെഡുകള്‍, സര്‍ജിക്കല്‍ കത്തികള്‍, കപ്പിംഗ് കപ്പുകള്‍, മെഡിക്കല്‍ സൊല്യൂഷുകള്‍ തുടങ്ങി ഹിജാമ ചികിത്സയുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കള്‍ റെയ്ഡിനിടെ കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group