കൊച്ചി- കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ചു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ളവരെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ എന്താണ് തടസ്സമെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കേസ് പരിഗണിച്ചത്.
ഹർജിക്കാരനായ എം.എസ്.എഫ് നേതാവ് നൽകിയ പരാതിയിൽ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നായിരുന്നു സർക്കാറിന്റെ മറുപടി. വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ചേര്‍ക്കണം എന്നുള്ള ഹര്‍ജിക്കാരന്‍റെ വാദം പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് സെപ്റ്റംബര്‍ ആറിന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group