ജിസാന്‍ – ശക്തമായ മലവെള്ളപ്പാച്ചിനിടെ ഡ്രൈവര്‍ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ഒഴുക്കില്‍ പെട്ടു. ഇതോടെ പിക്കപ്പിനു മുകളില്‍ കയറി രക്ഷപ്പെടാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം വിഫലമായി. പിക്കപ്പ് പിന്നീട് താഴ്‌വരയില്‍ പാറയില്‍ തങ്ങിനിന്നു. അപകടം കണ്ട് മറ്റുള്ളവര്‍ ചേര്‍ന്ന് വലിയ ഷെവല്‍ എത്തിച്ച് പിക്കപ്പ് പുറത്തെടുക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല.
താഴ്‌വരയില്‍ നിന്ന് പിക്കപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ഷെവല്‍ മുന്നോട്ടുനീങ്ങുകയും കൂടുതല്‍ ശക്തമായ ഒഴുക്കുള്ള സ്ഥലത്തേക്ക് കാര്‍ തള്ളിയിടുകയും മുന്നോട്ടുനീങ്ങിയ ഷെവല്‍ പിക്കപ്പിനു മുകളില്‍ പതിച്ച് പിക്കപ്പ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. ഒഴുക്കില്‍ പെട്ട പിക്കപ്പ് ഡ്രൈവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.
ജിസാനും പരിസരപ്രദേശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാക്ഷ്യംവഹിച്ചിരുന്നു. പിക്കപ്പ് ഒഴുക്കില്‍ പെട്ടതിന്റെയും ഷെവല്‍ ഉപയോഗിച്ച് പിക്കപ്പ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.