ഗാസ – വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്നു ഇസ്രായിലി വനിതാ ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഗാസയുടെ അതിര്‍ത്തിക്കടുത്തുള്ള ഒരു താവളത്തിലെ ഒത്തുചേരല്‍ സ്ഥലത്തേക്ക് പോകാന്‍ മൂന്നു ബന്ദികളുടെയും അമ്മമാരോട് സൈന്യം ആവശ്യപ്പെട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോമി ഗോണന്‍ (24), എമിലി ഡമാരി (28), ഡോറോ ഷ്ടന്‍ബര്‍ഖൈര്‍ (31) എന്നിവരെയാണ് ഹമാസ് വിട്ടയച്ച് റെഡ് ക്രോസിന് കൈമാറിയത്.

ഇതോടനുബന്ധിച്ച് ഫലസ്തീനി തടവുകാരെ വിട്ടയച്ച് കൈമാറാനുള്ള നടപടികള്‍ ഇസ്രായിലും ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group