തെഹ്‌റാൻ: ഫലസ്തീനിൽ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരേ പോർമുഖം നയിച്ച പ്രധാനികളിൽ ഒരാളായ ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു. മരണവാർത്ത ലോകസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഏപ്രിലിൽ ഇസ്രായേൽ ആക്രമണത്തിൽ ഹനിയ്യയുടെ മൂന്നു മക്കൾ കൊല്ലപ്പെട്ടിരുന്നു. ഹനിയ്യയുടെ മരണത്തിൽ ഫലസ്തീൻ ജനതക്കും ഇസ്‌ലാമിക സമൂഹത്തിനും ഇറാനിയൻ രാഷ്ട്രത്തിനും ഉണ്ടായ വൻ നഷ്ടത്തിൽ ഇറാൻ സായുധ സേനയിലെ സായുധ സൈനിക വിഭാഗം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അനുശോചനം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group