കണ്ണൂർ- കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും രക്ഷപ്പെട്ട ഗോവിന്ദ ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ജയിലിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് ഈ ആളൊഴിഞ്ഞ വീട്.
പ്രതിക്കായി വീടിന്റെ പരിസരത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. പോലീസ് വീട് വളഞ്ഞപ്പോൾ ഇയാൾ ഇറങ്ങിയോടി. ഈ സമയത്ത് പ്രതി കിണറ്റിൽ ചാടിയെന്നാണ് സംശയിക്കുന്നത്. പിന്തുടർന്നെത്തിയ പോലീസ് പ്രതിയെ കിണറ്റിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group