കോഴിക്കോട് – ഗൾഫിലെ പ്രതിസന്ധി കാരണം വിമാന
കമ്പനികൾ യാത്രാ നിരക്ക് വർദ്ധിപ്പിച്ചതോടെ നാട്ടിലെത്താൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സഹായമൊരുക്കണമെന്ന് എൻ.പി.എൽ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
നാടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായകമായ പങ്ക് വഹിച്ച ആയിരക്കണക്കിന് പ്രവാസികൾ ഗൾഫിൽ നിന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ നാട്ടിലേക്ക് വരാൻ പ്രയാസപ്പെടുകയാണ്. ഇവർക്ക് സാന്ത്വനമേകാൻ നോർക്ക റൂട്ട്സും , സർക്കാർ സംവിധാനങ്ങളും മുന്നോട്ട് വരണമെന്നും എൻ.പി എൽ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
വെർച്വൽ യോഗത്തിൽ പ്രസിഡന്റ് ടി.ബഷീർ അഹമദ് ബേപ്പൂർ അധ്യക്ഷനായി. മുഹമ്മദലി മഞ്ചേരി, സലീം പാടത്ത്, എ.കെ.ഹംസ ഹാജി തൃശൂർ, ബാബുമോൻ ഫറോക്ക്, എൻ.സി.അസീസ് കൊടുവള്ളി, ഷഫീഖ് കായംകുളം, ജാഫർ മേടപ്പിൽ, സിദ്ദീഖ് പെരിന്തൽമണ്ണ, റാഫി രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ബി.കെ.സാലിം ബേക്കൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി നിഷാൽ തറയങ്ങൽ നന്ദിയും പറഞ്ഞു.



