കൊച്ചി- സ്വർണ്ണ വില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ കൂടി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 61,840 രൂപയായി. ഗ്രാമിന് 7,730 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും സ്വർണ്ണ വില വർധിച്ചിരുന്നു. ഒരു പവന് 680 രൂപയും, ഗ്രാമിന് 85 രൂപയുമാണ് ഇന്നലെ വില കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 60,880 രൂപയും, ഗ്രാമിന് 7,595 രൂപയുമായിരുന്നു വില. ഇത് നിലവിൽ കേരളത്തിലെ രണ്ടാമത്തെ റെക്കോർഡ് ഉയരമാണ്.
നാളെ, കേന്ദ്ര ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് വില കുതിർച്ചുയർന്നത്. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ട്രംപ് ഭരണകൂടം ഇറക്കുമതി നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളാണ് സ്വർണ്ണ വില കൂടാൻ കാരണമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group