വടകര : മുനിസിപ്പാലിറ്റിയിലെ പുറങ്കരയില്‍ കുഞ്ഞിരാമന് വക്കീല്‍പാലത്തിന് സമീപം പുഴയില്‍ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസില്‍ ഷമീറിന്റെയും മുംതാസിന്റെയും മകള്‍ ഹവ്വ ഫാത്തിമയെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ വീടിനോട് ചേര്‍ന്ന പുഴയില്‍ കണ്ടത്.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വീടിന് മുന്‍ഭാഗത്ത് 50 മീറ്റര്‍ അപ്പുറമുള്ള പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group