കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് സമീപം തുരുത്തിശ്ശേരിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്.
വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖനാണ് ജോർജ് പി എബ്രഹാം. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഫാം ഹൗസിൽ എത്തിയത്. ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടർ ജോർജ് പി എബ്രഹാം. 25 വർഷത്തിനിടെ 2500 -ഓളം ശസ്ത്രക്രിയ ജോർജ് പി എബ്രഹാം നടത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)