അജ്മീർ (രാജസ്ഥാൻ): അദാനി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഗൗതം അദാനി ഭാര്യ പ്രീതി അദാനിക്കൊപ്പം രാജസ്ഥാനിലെ അജ്മീർ ഷെരീഫ് ദർഗ സന്ദർശിച്ചു. അജ്മീർ ദർഗയിൽ അദ്ദേഹം “മഖ്മലി ചാദർ” അർപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മുസ്ലിം ആരാധനാലയമാണ് അജ്മീർ. അജ്മീർ ഷെരീഫ് ദർഗ ഇന്ത്യയിലെ ഏറ്റവും പവിത്രമായ മുസ്ലീം ആരാധനാലയങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.

പേർഷ്യയിൽ നിന്നുള്ള സൂഫിവര്യൻ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തിയുടെ മഖ്ബറയാണ് അജ്മീറിലുള്ളത്.
കഴിഞ്ഞ മാസം ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി ദേവാലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുവേണ്ടി ചാദർ സമ്മാനിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group