മസ്കത്ത്– ഒമാനിലെ ഇൻഷുറൻസ് കമ്പനികൾ വാഹന ഇൻഷുറൻസ് വില ഉയർത്തുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്എസ്എ).
ഒമാനിലെ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്എസ്എ) മിനിമം വാഹന ഇൻഷുറൻസ് താരിഫുകളിൽ വർധനവ് അംഗീകരിച്ചിട്ടില്ലെന്നും സ്ഥിരത നിലനിർത്തുന്നതിനായി വിലകൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഇൻഷുറൻസ് കമ്പനികൾ വില നിശ്ചയിക്കുന്നത് വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ആവണമെന്ന് എഫ്എസ്എ വ്യക്തമാക്കി.
ഇൻഷുറൻസ് മേഖലയിലെ മത്സരം ന്യായമായ വിലനിർണ്ണയം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഏതൊരു വില മാറ്റവും ഇൻഷുറൻസ് കമ്പനികൾ ന്യായീകരിക്കണമെന്നും എഫ്എസ്എക്ക് മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്നും എഫ്എസ്എ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.