കയ്‌റോ – തെക്കന്‍ ഈജിപ്തിലെ അസ്വാന്‍ ഗവര്‍ണറേറ്റില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ വെന്തുമരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങളിലും തീ പടര്‍ന്നുപിടിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടു വാഹനങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ പെട്ടവരില്‍ ഭൂരിഭാഗവും സുഡാന്‍ പൗരന്മാരാണ്. എദ്ഫു-മര്‍സ ആലം റോഡില്‍ കിലോ 35 ലാണ് അപകടം. പരിക്കേറ്റവരെ എദ്ഫുവിലെ നൈല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിനെ വിവരമറിയിച്ചു.



