ദോഹ – ഖത്തറില്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അല്‍ജസീറ ചാനല്‍ പുറത്തുവിട്ടു. അല്‍ഉദൈദ് വ്യോമതാവളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇത് വ്യക്തമാക്കുന്നു. ഇറാന്‍ ആക്രമണത്തില്‍ അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ കേടുപാടുകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്. വ്യോമതാവളത്തിലെ ഏതാനും കെട്ടിടങ്ങള്‍ തകര്‍ന്നത് വീഡിയോ കാണിക്കുന്നു. ഇത് നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. നാല്‍പതു ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെ അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ പലതവണ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
https://twitter.com/i/status/2042697544950485289



