ലണ്ടൻ- ലണ്ടനിലെ ഹീത്രു വിമാനതാവളത്തിൽനിന്ന് സിംഗപ്പൂരിലേക്ക് പറക്കുന്നതിനിടെ സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിൽ പെട്ട് പതിച്ചത് ആറായിരം അടി താഴ്ച്ചയിലേക്ക്. 37000 അടിയിൽ നിന്ന് 31000 അടിയിലേക്ക് വിമാനം വീഴുകയായിരുന്നു.
അതിശക്തമായ ആകാശച്ചുഴിയിലാണ് വിമാനം പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മരിക്കുകയും 30-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

വിമാനത്തിന്റെ ഉൾവശം ആകെ താറുമാറായ നിലയിലാണ്. പരിക്കേറ്റവരും തങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചു. വിമാനം പിന്നീട് ബാങ്കോക്കിൽ അടിയന്തിര ലാന്റിംഗ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സിംഗപ്പൂരിലേക്ക് പോകുന്ന ബോയിംഗ് 777-300ER വിമാനത്തിലാണ് അപകടമുണ്ടായത്. വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.