ദുബായ് – ജസീറ ഏവിയേഷന്‍ ക്ലബ്ബിനു കീഴിലെ ചെറുവിമാനം റാസല്‍ഖൈമ തീരത്തിനു സമീപം കടലില്‍ തകര്‍ന്നുവീണ് പൈലറ്റും ഒപ്പമുണ്ടായിരുന്നയാളും മരണപ്പെട്ടു. അപകടത്തെ കുറിച്ച് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കു കീഴിലെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു.
അപകട കാരണം കണ്ടെത്താനുള്ള പരിശോധന നടക്കുകയാണെന്ന് അതോറിറ്റിക്കു കീഴിലെ പ്രത്യേക സംഘം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group