Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
    • ഇറാഖിലെ യു.എസ് എംബസിക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
    • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
    • അബുദാബിയില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് പാക് പ്രവാസി മരിച്ചു
    • വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്‌കാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി

    തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതർ ഇടപെടുകയും ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. സർജിക്കൽ ഐസിയുവിന് സമീപമാണ് അപകടം നടന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതർ ഇടപെടുകയും ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ല.

    ഐസിയുവിലെ ഒരു വെന്റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് വഴിവെച്ചതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. വെന്റിലേറ്ററിൽ നിന്നുള്ള തീപ്പൊരി ബെഡിലേക്ക് വീഴുകയും മുറിയിലാകെ പുക നിറയുകയുമായിരുന്നു. ഇതോടെ ഐസിയുവിലുണ്ടായിരുന്ന 33 രോഗികളെയും ജീവനക്കാരെയും വേഗത്തിൽ വാർഡുകളിൽ നിന്നും ഒഴിപ്പിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അപകടമുണ്ടായ ഉടൻ തന്നെ ആശുപത്രിയിലെ എസി ഉൾപ്പെടെയുള്ള വൈദ്യുത ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നു. തീപിടിത്തത്തിൽ വെന്റിലേറ്ററുകൾക്കും എസിക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷിതമായി മാറ്റിയ രോഗികളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കിയതായും അവർക്ക് ആവശ്യമായ മറ്റ് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Medical college Thiruvananthapuram
    Latest News
    യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
    17/03/2026
    ഇറാഖിലെ യു.എസ് എംബസിക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
    17/03/2026
    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
    17/03/2026
    അബുദാബിയില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് പാക് പ്രവാസി മരിച്ചു
    17/03/2026
    വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്‌കാരം
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version