തബൂക്ക് – തബൂക്ക് പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഷെഡ്യൂള്‍ പ്രകാരമുള്ള ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്ന ആരോഗ്യ പ്രവര്‍ത്തകനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തിയിട്ടുണ്ട്.
പിഴ തുക പൊതുഖജനാവില്‍ അടക്കും. ഇയാളുടെ ഹെല്‍ത്ത് പ്രൊഫഷന് പ്രാക്ടീസ് ലൈസന്‍സ് റദ്ദായിട്ടുമുണ്ട്. രണ്ടു വര്‍ഷം പിന്നിടാതെ ഇദ്ദേഹത്തില്‍ നിന്ന് പുതിയ ലൈസന്‍സ് അപേക്ഷ സ്വീകരിക്കില്ല.
ഹെല്‍ത്ത് പ്രൊഫഷന് പ്രാക്ടീസ് നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമാണ് നിയമ ലംഘകനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചത്. മറ്റു നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകനെതിരായ കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group