കല്പറ്റ– മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ തന്റെ വീടും രണ്ടേക്കർ കൃഷിയിടവും സമ്പാദ്യവും എല്ലാം നഷ്ടമായപ്പോൾ നോക്കി നിൽക്കാനേ അണ്ണയ്യക്ക് സാധിച്ചിരുന്നുള്ളു. ജീവിക്കാൻ വേണ്ടി അണ്ണയ്യന് പിന്നീട് ഓട്ടോക്കാരന്റെ കുപ്പായം അണിയേണ്ടി വന്നു. കൃഷി ചെയ്ത് മരിക്കണം എന്ന തന്റെ സ്വപ്നവും മറക്കേണ്ടി വന്നു. എന്നാൽ മേപ്പാടി പഞ്ചായത്തിലെ അണ്ണയ്യന് കൽപറ്റ നഗരത്തിൽ ഓട്ടോ പെർമിറ്റ് ലഭിച്ചിരുന്നില്ല. അണ്ണയ്യന്റെ ജീവിതകഥ ഏറെ വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്. പത്ര വാർത്ത ശ്രദ്ധയിൽ പെട്ട പ്രിയങ്ക ഗാന്ധി എംപി അണ്ണയ്യന് എത്രയും വേഗം പെർമിറ്റ് കൊടുക്കണമെന്ന് നിർദേശിച്ചത് വഴിത്തിരിവായി. വീടും കൃഷിയിടവും സമ്പാദ്യവുമെല്ലാം നഷ്ടമായി ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന അണ്ണയ്യന് കൽപറ്റ നഗരസഭഓട്ടോറിക്ഷയ്ക്കു പെർമിറ്റ് നൽകി. അണ്ണയ്യന് ഒരു വർഷക്കാലം തുടർച്ചയായി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വാടകയും നൽകും. വീട്ടുവാടകയുടെ ആദ്യഗഡു ഇന്നലെ നൽകിയതായി സംസഥാന ട്രഷറർ കെ.സജാദ് അറിയിച്ചു.
ഇന്നലെ നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ടി ജെ ഐസക്കിൽ നിന്നും അണ്ണയ്യൻ പെർമിറ്റ് ഉത്തരവ് ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group