തിരുവനന്തപുരം- ലഹരിക്ക് അടിമയായ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കിളിമാനൂർ പെരുന്ത സ്വദേശി ഹരികുമാറാ(52)ണ് മരിച്ചത്. മകൻ ആദിത്യകൃഷ്ണനെ(21) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ഫോൺ മകൻ പിടിച്ചുവാങ്ങിയത് അച്ഛൻ ചോദ്യം ചെയ്യുകയും ഫോൺ തിരിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിന് കാരണം.
ഹരികുമാറിനെ മകൻ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. നിലത്തുവീണ ഹരികുമാർ നിലത്തുവീഴുകയും ചെയ്തു. വീഴ്ചയിൽ തലക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 15നാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ബൈക്കിൽനിന്ന് വീണു പരിക്കേറ്റു എന്നാണ് കുടുംബം ആശുപത്രിയിൽ ആദ്യം പറഞ്ഞിരുന്നത്. ഹരികുമാറിന്റെ മരണം സംഭവിച്ചതോടെയാണ് കുടുംബം സംഭവം പോലീസിനെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group