കൊച്ചി: നാലുവയസ്സുകാരനെ കൊന്ന് പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴയിലെ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അൽഷിഫാഫ് ആണ് മകനെ കൊന്നശേഷം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ഇവർ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. സംഭവസമയത്ത് അൽഷിഫാഫിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ഫൊറൻ്സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചതായി പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group