കോട്ടയം: മകളെ ജോലിക്കു വിടാനുള്ള യാത്രയ്ക്കിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം. മകൾ മെറി(24)നെ ഗുരുതരമായ പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനിയർ എൽ.ഐ.സി ഏജന്റായ അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്. മഞ്ഞാമറ്റം മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു അപകടം. പാലായിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മെറിനെ ജോലിസ്ഥലത്ത് കൊണ്ടുവിടാനായി പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സെബാസ്റ്റ്യൻ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്റ്റ്യനാണ് ഭാര്യ. മെൽവി, മാഗി എന്നിവരാണ് മറ്റു മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group