19 ദിനരാത്രങ്ങള്‍ ലോകത്തിന് വിസ്മയകാഴ്ചകള്‍ ഒരുക്കിയ വീറിന്റെയും വാശിയുടെയും വിവാദങ്ങളുടെയും ആരവമായ പാരിസ് ഒളിംപിക്സിന് സമാപ്തി. ദിനം പ്രതി റെക്കോഡുകള്‍ കടപുഴകിയ ഒളിംപിക്സിന് വര്‍ണാഭമായ പരിസമാപ്തി. ഒളിംപിക്സിലെ കുത്തക ശക്തിയായ അമേരിക്ക തന്നെ ഇക്കുറിയും ഓവറോള്‍ ചാംപ്യന്‍മാരായി. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലുവുമായി മൊത്തം 126 മെഡലുകളുമായാണ് അമേരിക്ക ഇത്തവണ അവരുടെ ശക്തി പ്രകടനം നടത്തിയത്.
കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന ടീം ഒന്നാം സ്ഥാനം സ്വന്തമാക്കുമെന്നതിനാല്‍ അവസാന ദിവസം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ചൈനയ്ക്ക് 40ഉം അമേരിക്കയ്ക്ക് 39 ഉം സ്വര്‍ണമെന്ന നിലയിലായിരുന്നു അവസാന ദിവസത്തെ മെഡല്‍ ടാലി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത അമേരിക്ക അവസാന ദിവസം ഒരു മെഡല്‍ കൂടി നേടി ചൈനക്കൊപ്പം എത്തുകയായിരുന്നു. ആകെ 126 മെഡല്‍ നേട്ടവുമായി അമേരിക്ക ഇക്കുറിയും ഒളിംപികസിലെ താരരാജക്കന്‍മാരായി. 40 സ്വര്‍ണത്തിന് പുറമെ 27 വെള്ളിയും 24 വെങ്കലവുമായി ആകെ 91 മെഡലുകളാണ് ചൈന ഇത്തവണ നേടിയത്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത് 20 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലുവമാണ് ജപ്പാന്റെ നേട്ടം.
പാരിസ് ഒളിംപിക്സ് ഇന്ത്യയ്ക്ക് നിരാശയാണ് ഫലം. ഏറെ കൊട്ടിയാഘോഷിക്കപ്പെട്ടയച്ച ഒളിംപിക് ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നു. വെറും ആറ് മെഡലുകളാണ് ഇന്ത്യ പാരിസില്‍ നേടിയത്. ആറ് മെഡലുകള്‍ കൈയ്യെത്തും ദൂരത്ത് നഷ്ടമാവുകയും ചെയ്തു. ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ജാവ്ലിനില്‍ സ്വര്‍ണം നഷ്ടമായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഹോക്കിയിലും ഇന്ത്യ സ്വര്‍ണ പ്രതീക്ഷയിലായിരുന്നു. ഒടുക്കം വെങ്കലത്തില്‍ കലാശിച്ചു.
ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ മലയാളി താരം ശ്രീജേഷിന്റെ വിടവാങ്ങല്‍ മല്‍സരത്തിനും പാരിസ് സാക്ഷിയായി. മറ്റൊരു സ്വര്‍ണ പ്രതീക്ഷയായിരുന്നു വിനേഷ് ഫൊഗാട്ടിന്റെ അയോഗ്യതയും ഇന്ത്യന്‍ ക്യാപിന് നിരാശ നല്‍കി. 100 ഗ്രാം ഭാരകൂടുതല്‍ കൊണ്ട് ഫൈനലില്‍ താരത്തിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. നിലവില്‍ വിനേഷിന്റെ കേസ് ലോക കായിക തര്‍ക്ക പരിഹാര കോടതിയിലാണ്. കേസ് ജയിച്ചാല്‍ വിനേഷിന് വെള്ളി മെഡല്‍ ലഭിക്കും. വിവാദത്തെ തുടര്‍ന്ന് വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
നീരജിനും ഹോക്കിയ്ക്കും പുറമെ ഇരട്ട മെഡലുമായി മനു ഭാക്കര്‍, സരബ്ജിത്ത് സിങ്, സ്വപ്നില്‍ കുസാലെ, അമന്‍ സെഹ്റാവത്ത് എന്നിവരാണ് ഇന്ത്യയ്ക്കായി മെഡലുകള്‍ നേടിയ മറ്റ് താരങ്ങള്‍. ഇക്കുറി ഇന്ത്യയ്ക്ക് 71ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ സാധ്യച്ചത്. ടോക്കിയ ഒളിംപിക്സില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുമായി ഇന്ത്യ 48ാം സ്ഥാനത്തായിരുന്നു.
മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു പിവി സിന്ധു, ലക്ഷ്യസെന്‍, മീരാ ഭായ് ചാനു,ലൗവലിന, അമ്പെയ്ത്തില്‍ അങ്കിതാ ഭക്ത്-ധീരജ് സഖ്യം എന്നിവര്‍ ദയനീയമായ പരാജയപ്പെട്ടതും ഇന്ത്യയ്ക്ക് മെഡല്‍ വേട്ടയില്‍ തിരിച്ചടിയായി.
ഏറെ പ്രതീക്ഷയോടെ വന്നവര്‍ക്ക് കാല്‍വഴുതിയപ്പോള്‍ പ്രതീക്ഷിക്കാത്തവര്‍ മെഡല്‍ വാങ്ങി കളം വിട്ടു. നിരവധി പുതിയ റെക്കോഡുകള്‍ക്കും ട്രാക്ക് ആന്റ് ഫീല്‍ഡ് സാക്ഷിയായി. പുതിയ റെക്കോഡുകള്‍ വിതറിയ പാരിസിന്റെ ഒളിംപിക്സ് മാമാങ്കത്തിന് പരിസമാപ്തി കുറിച്ചപ്പോള്‍ അടുത്ത ഒളിംപിക്സ് നടക്കുന്ന അമേരിക്കയുടെ ഒരുക്കങ്ങള്‍ക്കായി കാതോര്‍ക്കാം.