സകാക്ക – റീച്ച് കൂട്ടാന്‍ വ്യാജ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അല്‍ജൗഫ് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വ്യൂസ് ലഭിക്കാനും ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട്, വീണുകിട്ടിയ പണമാണെന്നും യഥാര്‍ഥ ഉടമ തെളിവ് സഹിതം നേരിട്ട് സമീപിക്കണമെന്നും പറഞ്ഞ് യുവാവ് വന്‍തുക പ്രദര്‍ശിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ജൗഫ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



