ലോകേഷ് – രജനി കൂട്ടുകെട്ടിലെത്തിയ ചിത്രം ‘കൂലി’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വ്യാജ പതിപ്പ് ഇറങ്ങുകയായിരുന്നു. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു കൂലി.
ടെലഗ്രാം ഗ്രൂപ്പുകളിലടക്കം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി വെബ്സൈറ്റുകളിലും വ്യാജ പതിപ്പ് എത്തി. ഹൈ ക്വാളിറ്റിയിലും ലോ റെസല്യൂഷനിലുമുള്ള പതിപ്പുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group